DCBOOKS
Malayalam News Literature Website

വർത്തമാന കാല മനുഷ്യാവസ്ഥകളുടെ കഥകളാണ് പെണ്ണും ചെറുക്കനും : ബാലചന്ദ്രൻ ചുള്ളിക്കാട്

പെണ്ണും ചെറുക്കനും | ഉണ്ണി ആർ | ബാലചന്ദ്ര ചുള്ളിക്കാട് പ്രകാശിപ്പിക്കുന്നു

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാ സമാഹാരംപെണ്ണും ചെറുക്കനുംബാലചന്ദ്രൻ ചുള്ളിക്കാട് പ്രകാശിപ്പിക്കുന്നുTo buy your copy , visit https://dcbookstore.com/books/pennum-cherukkanum

Posted by DC Books on Wednesday, July 22, 2020

വർത്തമാന കാലഘട്ടത്തിലെ മനുഷ്യ അവസ്ഥകളെ പല വീക്ഷണകോണിൽ നോക്കിക്കാണുന്ന കഥകളാണ് ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥാസമാഹാരത്തിലേതെന്നു മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട്. സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് ഉള്‍പ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം ‘പെണ്ണും ചെറുക്കനും’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”നമ്മുടെ കാലഘട്ടത്തിലെ ശ്രദ്ധേയനായ കഥാകാരൻ ഉണ്ണി ആറിന്റെ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് . ഈ കാലഘട്ടത്തിലെ മനുഷ്യ അവസ്ഥകളെ പല കാഴ്ചപ്പാടിൽ പല വീക്ഷണകോണിൽ നിന്ന് കാണുന്ന കഥകളാണ് പുസ്തകത്തിലുള്ളത് ”-ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. പുസ്തകത്തിൽ നിന്നും ഒരു കഥയുടെ ഒരു ഭാഗം അദ്ദേഹം വായിച്ചു.

പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യന്‍, ഡിസംബര്‍, കഥ തീര്‍ക്കാനാകുമോ….ഇല്ല….ഇല്ല, പത്ത് കഥകള്‍, വെട്ട്‌റോഡ്, നികനോര്‍ പാര്‍റ, മൂന്ന് പ്രേമകഥകള്‍, നടത്തം തുടങ്ങിയ കഥകളാണ് പുതിയ കഥാസമാഹാരത്തിലുള്ളത്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.