DCBOOKS
Malayalam News Literature Website

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ‘കര്‍ത്താവിന്റെ നാമത്തില്‍’: പുസ്തകപ്രകാശനം ഡിസംബര്‍ 9-ന്

കൊച്ചി: സമുദായത്തിനുള്ളിലെ അനീതികള്‍ക്കെതിരെ സമരം ചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥ പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ ഒന്‍പതാം തീയതി തിങ്കളാഴ്ച വൈകിട്ട് 3.30ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍വെച്ചാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ സാറാ ജോസഫ്ബെന്യാമിന്‍സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരും മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്, അഡ്വ.എം.എസ്.സജി, എം.കെ.രാമദാസ്, സിസ്റ്റര്‍ ലൂസി കളപ്പുര എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.

സന്യാനിസി ജീവിതത്തിലെ ഉള്ളുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്തുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

‘കര്‍ത്താവിന്റെ നാമത്തില്‍’; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ

Comments are closed.