ഇ.എം. ബേബിയുടെ ‘എൻ്റെ ജീവിതത്തിലെ വഴിവിളക്കുകൾ’ പ്രകാശനം ചെയ്തു
![ഇ.എം. ബേബിയുടെ ആത്മകഥ 'എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍' എന്ന പുസ്തകം ജസ്റ്റിസ് കെ.ടി തോമസില്‍ നിന്നും ജോയ് ജോണ്‍ ഏറ്റുവാങ്ങുന്നു, രവി ഡിസി, ഇ.എം. ബേബി തുടങ്ങിയവര്‍ സമീപം](https://www.dcbooks.com/wp-content/uploads/2020/07/2c51be4c-d9dd-4e11-97bd-448da20136b2.jpg)
ഇ.എം. ബേബിയുടെ ആത്മകഥ ‘എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍’ പ്രകാശനം ചെയ്തു. ജസ്റ്റിസ് കെ.ടി തോമസാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യപ്രതി ജോയ് ജോണ്‍ ജസ്റ്റിസ് കെ.ടി തോമസില്‍ നിന്നും ഏറ്റുവാങ്ങി. കോട്ടയം ഡിസി ഓഡിറ്റോറിയത്തില്‍ സാമൂഹിക അകലം പാലിച്ച് നടന്ന ലളിതമായ പുസ്തക പ്രകാശനച്ചടങ്ങില്‍ രവി ഡിസി, ഇ.എം. ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ സംരംഭങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറിയ അദ്ധ്വാനശാലിയായ ഒരു മനുഷ്യന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് ‘എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍’. ഇടവനമഠത്തില്‍ ബേബി എന്ന നാട്ടിന്‍പുറത്തുകാരന്‍ ഇ.എം. ബേബി ഗ്രൂപ്പ് എന്ന വ്യവസായലോകം കെട്ടിപ്പെടുത്തതിന്റെ നാള്‍വഴികള്‍ ‘എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍’ എന്ന ഈ ആത്മകഥയിലൂടെ രേഖപ്പെടുത്തുന്നു. അതോടൊപ്പംതന്നെ ഹൈറേഞ്ചിന്റെ സാമൂഹിക, വ്യാവസായിക, സാംസ്‌കാരിക, വികസന മണ്ഡലങ്ങളില്‍ സജീവപങ്കാളിയായിരുന്ന ബഹുമുഖപ്രതിഭയെയും ഇതില്‍ കാണാം.
Comments are closed.