DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ പുതിയ നോവല്‍ ‘നിശബ്ദസഞ്ചാരങ്ങള്‍’; പുസ്തകപ്രകാശനം ബുധനാഴ്ച

ലോകമെങ്ങും വിശ്രമമില്ലാതെ പണിയെടുക്കുന്ന മലയാളി നഴ്‌സമാരുടെ സഞ്ചാരചരിത്രത്തെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ പുതിയ നോവല്‍ ‘നിശബ്ദ സഞ്ചാരങ്ങള്‍ ബുധനാഴ്ച (09 സെപ്റ്റംബര്‍ 2020) പ്രകാശനം ചെയ്യും.  രാവിലെ 10 മണിക്ക് ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഓണ്‍ലൈനായി പുസ്തകം പ്രകാശനം ചെയ്യും. ഡിസി ബുക്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെ പ്രിയവായനക്കാര്‍ക്ക് തത്സമയ പരിപാടിയുടെ ഭാഗമാകാം.

പ്രവാസചരിത്രത്തില്‍ മൗനംകൊണ്ടെഴുതിയ മലയാളി നഴ്‌സുമാരുടെ സഹനം നിറഞ്ഞ ലോകയാത്രകളെ ആദ്യമായി രേഖപ്പെടുത്തുന്നുവെന്നതാണ് ഈ നോവലിന്റെ പ്രാധാന്യം. ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാര്‍ത്താവിനിമ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കടലുകടന്ന മറിയാമ്മ എന്ന നഴ്‌സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങള്‍.

ഡിസി ബുക്‌സ് ഔദ്യോഗിക പേജിനു പുറമേ ‘നിശബ്ദ സഞ്ചാരങ്ങള്‍’ പുസ്തകപ്രകാശനം എന്ന ഇവന്റ് പേജിലൂടെയും പ്രകാശനച്ചടങ്ങ് തത്സമയം കാണാം.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.