DCBOOKS
Malayalam News Literature Website

വി.ജെ. ജയിംസിന്റെ ‘ബി നിലവറ’ പ്രകാശനം ചെയ്തു; വീഡിയോ കാണാം

വി.ജെ. ജയിംസിന്റെ ‘ബി നിലവറ’ പ്രകാശനം ചെയ്തു. ഓണ്‍ലൈനായി നടന്ന പ്രകാശന ചടങ്ങില്‍ വി.ജെ. ജയിംസ്, പ്രദീപ് പനങ്ങാട്, മധുപാല്‍ എന്നിവര്‍ പങ്കെടുത്തു. സമകാലികകഥയുടെ ദീപ്തമുഖം പ്രകടമാക്കുന്ന കഥകള്‍ അടങ്ങിയ ബി നിലവറയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രകാശനച്ചടങ്ങിനെ തുടര്‍ന്ന് നടന്നു.

വീഡിയോ കാണാം

യാഥാര്‍ത്ഥ്യങ്ങളെ നിര്‍ണ്ണയിക്കുന്ന സൂക്ഷ്മ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തെളിമയോടെ ആവിഷ്‌കരിക്കുകയാണ് ബി നിലവറയിലെ ഓരോ കഥയും. സാമൂഹികവും വൈകാരികവും വൈയക്തികവുമായ അനുഭവതലങ്ങളെ വിമര്‍ശനങ്ങളുടെ ഒളിയമ്പുകള്‍കൊണ്ട് അവ മുറിവേല്‍പ്പിക്കുന്നു. യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകള്‍, വെടിവെപ്പ് മത്സരം, ഹെല്‍മെറ്റ്, മീനാക്ഷി, വോയേജര്‍, കോഹിനൂര്‍, ബി നിലവറ തുടങ്ങി പന്ത്രണ്ട് കഥകള്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.