DCBOOKS
Malayalam News Literature Website

ചിന്ത ജെറോമിന്റെ ‘അതിശയപ്പത്ത്’; പുസ്തകപ്രകാശനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

 

ചിന്ത ജെറോമിന്റെ ഏറ്റവും പുതിയ പുസ്തകം ‘അതിശയപ്പത്ത്‘ ഇന്ന് പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കും. കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചിന്ത ജെറോം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം, ഡി.സി. ബുക്‌സ് സിഇഒ രവി ഡി.സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Textവിവിധ രംഗങ്ങളില്‍നിന്നുള്ള പത്ത് സ്ത്രീകളെയാണ് ‘അതിശയപ്പത്ത്’ എന്ന പുസ്തകത്തില്‍ ചിന്ത ജെറോം പരിചയപ്പെടുത്തുന്നത്. അതില്‍ കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഗ്രെറ്റ തന്‍ബര്‍ഗ് ഉണ്ട്. കോവിഡിനെ മാത്രമല്ല തീവ്രവാദത്തെയും എങ്ങനെ യാണ് നേരിടേണ്ടത് എന്ന് ലോകത്തെ പഠിപ്പിച്ച ജെസീന്ത ആര്‍ഡന്‍ ഉണ്ട്. ആസിഡ് ആക്രമണം അതിജീവിച്ച രേഷ്മയുണ്ട്. തീവ്രവാദികളെ ചെറുപ്രായത്തില്‍ ധീരമായി നേരിട്ട മലാലയുണ്ട്. ഇവരെക്കുറിച്ച് ബാഹ്യമായി പറഞ്ഞുപോകുക എന്നതല്ല ചിന്തയുടെ രീതി. അവരുടെ പ്രസംഗങ്ങളും എഴുത്തുകളും വായിച്ച് അതിലെ പ്രസക്ത ഭാഗങ്ങള്‍ എടുത്തെഴുതി അപഗ്രഥിച്ച് തയ്യാറാക്കിയ ദീര്‍ഘമായ ലേഖനങ്ങളാണ് ഇവ. അതുകൊണ്ടുതന്നെയാണ് മികച്ച സ്ത്രീകളെ പത്തില്‍ ഒതുക്കിയിരിക്കുന്നത് ഇവരുടെ ജീവിതങ്ങള്‍ വ്യത്യസ്തമാണ്. അവ നമ്മെ ചിന്തിപ്പിക്കുന്നതും നവീകരിക്കുന്നതുമാണ്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.