DCBOOKS
Malayalam News Literature Website

പുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും ജൂണ്‍ 15ന്

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയുടെ വായനയും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ സക്കറിയ വായിക്കുകയും തുടര്‍ന്ന് എഴുത്തുകാരിയും വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ നടത്തുന്ന അഭിമുഖസംഭാഷണവും പരിപാടിയുടെ ഭാഗമായുണ്ട്. കൂടാതെ സഹൃദയര്‍ക്ക് സക്കറിയയുമായി സംവദിക്കാനും ഒപ്പം അദ്ദേഹത്തിന്റെ കൈയ്യൊപ്പോടുകൂടി പുസ്തകങ്ങള്‍ സ്വന്തമാക്കാനും സാധിക്കും.

ജൂണ്‍ 15 ശനിയാഴ്ച വൈകിട്ട് 5.30-ന് തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനിലെ കരിമ്പനാല്‍ സ്റ്റാച്യൂ അവന്യൂവിന്റ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡി സി ബുക്‌സ് ശാഖയില്‍ വെച്ചാണ് പുസ്തകവായനയും ചര്‍ച്ചയും സംഘടിപ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

 

Comments are closed.