DCBOOKS
Malayalam News Literature Website

സുഗതകുമാരിയുടെ ‘സഹ്യഹൃദയം’ പ്രകാശിപ്പിക്കുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഏറ്റവും പൂതിയ പുസ്തകം ‘സഹ്യഹൃദയം’ പ്രകാശിപ്പിക്കുന്നു. 2018 ഏപ്രില്‍ 16 തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് വിജെടി ഹാളില്‍ വച്ച് പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ് പുസ്തകപ്രകാശനം നിര്‍വഹിക്കുന്നത്.

പ്രകൃതി മുഖ്യപ്രമേയമാകുന്ന കവിതകളുടെ സമാഹാരം പ്രശസ്ത പ്രകൃതിഛായാഗ്രാഹകരുടെ ചിത്രങ്ങളോടൊപ്പം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. ഡോ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനാകുന്ന പുസ്തകപ്രകാശനചടങ്ങിന് പ്രൊഫ. വി. മധുസൂദനന്‍ നായര്‍ ആശംസകളറിയിക്കും. എ.വി. ശ്രീകുമാര്‍ സ്വാഗതവും പി.കെ. ഉത്തമന്‍ പുസ്തകപരിചയവും നടത്തും. സഹ്യഹൃദയത്തിലെ കവിതകളെ കുറിച്ച് ആത്മാരാമനും ചിത്രങ്ങളെപ്പറ്റി ബാലന്‍ മാധവനും പ്രകൃതിയെ സംബന്ധിച്ച് പ്രൊഫ. ഇ. കുഞ്ഞിക്കൃഷ്ണനും സംസാരിക്കും.

തുടര്‍ന്ന് ബിജു ബാലകൃഷ്ണന്‍, കെ.വി. സെലിന്‍, സുമേഷ് കൃഷ്ണന്‍, ഗായത്രി സചീന്ദ്രന്‍ എന്നിവര്‍ കവിതാപാരായണം നടത്തും. സുഗതകുമാരി മറുമൊഴി പറയും.

 

 

 

Comments are closed.