DCBOOKS
Malayalam News Literature Website

THE COCK IS THE CULPRIT; പുസ്തകചര്‍ച്ച ഇന്ന്

ഉണ്ണി ആറിന്റെ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴിയുടെ ഇംഗ്ലീഷ് പതിപ്പ് THE COCK IS THE CULPRIT  എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 22 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ണി ആര്‍, യുവഎഴുത്തുകാരന്‍ മനു എസ് പിള്ള എന്നിവര്‍ പങ്കെടുക്കും.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രതി പൂവന്‍കോഴിയുടെ ഇംഗ്ലീഷ് പരിഭാഷ വെസ്റ്റ്‌ലാന്‍ഡാണ് പ്രസിദ്ധീകരിച്ചത്.

സമകാലിക ഇന്ത്യന്‍ ദേശീയതാസങ്കല്പത്തിന്റെ പൊള്ളത്തരങ്ങളെ ഒരു നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഉണ്ണി ആര്‍ പ്രതി പൂവന്‍കോഴിയിലൂടെ. ലളിതവും ആകര്‍ഷകവുമായ രചനാവൈഭവത്തിലൂടെ എന്നും വായനക്കാരെ കയ്യിലെടുക്കുന്ന ഉണ്ണി ആറിന്റെ സര്‍ഗാത്മകസിദ്ധി അനുഭവിച്ചറിയാവുന്ന കൃതിയാണ് പ്രതി പൂവന്‍കോഴി.

ഉണ്ണി ആറിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.