DCBOOKS
Malayalam News Literature Website

പെറ്റോടം; പുസ്തകചര്‍ച്ച നാളെ

പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രാഹുല്‍ മണപ്പാട്ടിന്‍റെ ആദ്യ കവിതാസമാഹാരം പെറ്റോടത്തെ ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 7.30 മുതല്‍ 9.30 വരെ നടക്കുന്ന ചര്‍ച്ചയില്‍ വി.ടി ജയദേവന്‍, ഡോ. റോഷ്‌നി സ്വപ്‌ന, സുധീഷ് കോട്ടേമ്പ്രം എന്നിവര്‍ മുഖ്യാതിഥികളാകും.

ആര്‍ഷ കബനി, നീതു കെ ആര്‍, പി കൃഷ്ണദാസ്, ഡിന്നു ജോര്‍ജ്, വിജയകുമാര്‍ എ , രാഹുല്‍ മണപ്പാട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. നിധിന്‍ വി എന്‍ ചര്‍ച്ച നയിക്കും.

പെറ്റോടം, സ്വവര്‍ഗാനുരാഗികളുടെ 377 പ്രണയവാചകങ്ങള്‍, കേരളപാഠാവലി, പാപികളുടെ തിരുമുറിവ് തുടങ്ങി ഇരുപത്ത‍ഞ്ചോളം കവിതകളാണ് പുസ്തകത്തിലുള്ളത്. ബിംബകല്പനയിലും പ്രമേയസ്വീകാര്യതയിലും തികച്ചും നൂതനമായ ഒരു ഭാവതലം ഈ രചനകളിലൂടെ പ്രോജ്ജ്വലമാകുന്നു.

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ലിറ്റാര്‍ട്ട് ഫേസ്ബുക്ക് പേജിലൂടെ പരിപടി തത്സമയം കാണാം.

 

Comments are closed.