DCBOOKS
Malayalam News Literature Website

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’; പുസ്തകചര്‍ച്ച നവംബര്‍ 3ന്

Maakkam Enna Pentheyyam By: Ambikasuthan Mangad
Maakkam Enna Pentheyyam By: Ambikasuthan Mangad

അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം
എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. നവംബര്‍ 3-ാം തീയതി രാത്രി 7 മണിക്ക് നടക്കുന്ന പുസ്തകചര്‍ച്ചയില്‍ അംബികാസുതന്‍ മാങ്ങാടും ഡോ സോമന്‍ കടലൂരും പങ്കെടുക്കും. ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വായനക്കാര്‍ക്ക് തത്സമയം ചര്‍ച്ചയുടെ ഭാഗമാകാം.

സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയില്‍നിന്ന് തെയ്യമായി ഉയിര്‍ക്കുന്ന മനുഷ്യരുടെ കഥകളാല്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിര്‍ക്കൊണ്ട ഒരു പെണ്‍തെയ്യംകടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാര്‍ക്കശ്യത്താല്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുന്ന നോവലാണ് ‘മാക്കം എന്ന പെണ്‍തെയ്യം’. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവല്‍.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.