DCBOOKS
Malayalam News Literature Website

‘ആഗസ്റ്റ് 17’, പുസ്തകചര്‍ച്ച: എസ്. ഹരീഷും ജി. ആര്‍ ഇന്ദുഗോപനും ഇന്ന് കൊല്ലം ഡി സി ബുക്സിലെത്തുന്നു

 

വായനക്കാര്‍ക്കിടയില്‍ തരംഗമായ എസ്. ഹരീഷിന്റെ  ആഗസ്റ്റ് 17 എന്ന നോവലിനെ മുന്‍നിര്‍ത്തി  സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി ഇന്ന് (7 മെയ് 2022). വൈകീട്ട് 5 മണിക്ക് കൊല്ലം ചിന്നക്കടയിലുള്ള ഡി സി ബുക്‌സില്‍ നടക്കുന്ന പരിപാടിയില്‍ എസ്. ഹരീഷും ജി. ആര്‍. ഇന്ദുഗോപനും പങ്കെടുക്കും. ആഗസ്റ്റ് 17ന്റെ രചയിതാവ് എസ് ഹരീഷ് വായനക്കാരുമായി സംവദിക്കും. ജി ആര്‍ ഇന്ദുഗോപന്‍ പുസ്തകാവതരണം നടത്തും.

നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിൻറേയും പ്രതിചരിത്രമാണ് (alternate history) ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു. അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട ചിരിയോടെ കാണുന്നു. കാമത്തേയും പ്രണയത്തേയും പലായനത്തേയും അധികാരത്തോട് ചേർത്ത് നിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിൽ പകർന്നാടുകയാണ്. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.

എല്ലാ വായനക്കാര്‍ക്കും കൊല്ലം ഡി സി ബുക്‌സിലേക്ക് സ്വാഗതം

 

Comments are closed.