DCBOOKS
Malayalam News Literature Website

റുഡോള്‍ഫ് ഡീസലിന്റെ ജന്മവാര്‍ഷികദിനം

ഡീസല്‍ എഞ്ചിന്റെ കണ്ടുപിടുത്തം കൊണ്ട് ലോകശ്രദ്ധ നേടിയ ജര്‍മ്മന്‍ മെക്കാനിക്കല്‍ എഞ്ചിനീയറും സംരംഭകനുമായിരുന്നു റുഡോള്‍ഫ് ഡീസല്‍. 1858 മാര്‍ച്ച് 18-ന് പാരിസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ചെറുപ്പകാലം പാരീസില്‍ ചെലവഴിച്ച റുഡോള്‍ഫ് 1870-ലെ ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധസമയത്ത് മറ്റു പല ജര്‍മന്‍കാരെയും പോലെ ജര്‍മനി വിടുകയും ലണ്ടനില്‍ താമസമാക്കുകയും ചെയ്തു.1890-ന്റെ തുടക്കത്തില്‍ കുടുംബവുമായി ഡീസല്‍ ബെര്‍ലിനിലേക്ക് താമസം മാറ്റുകയും താപകാര്യക്ഷമതയെക്കുറിച്ചും ഇന്ധന കാര്യക്ഷമതയെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും ചെയ്തു. അമോണിയ വാതകം ഉപയോഗിച്ച് ആവിയന്ത്രം ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ അതുപൊട്ടിത്തെറിക്കുകയും ഗുരുതരമായ പരുക്കേറ്റ് മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.

കാര്‍നട്ട് സൈക്കിള്‍ തത്ത്വമുപയോഗിച്ച് ഒരു യന്ത്രം രൂപകല്‍പ്പന ചെയ്യാനുള്ള പണികള്‍ അദ്ദേഹം ആരംഭിക്കുകയും 1886-ല്‍ മോട്ടോര്‍ വാഹനം ഉണ്ടാക്കിയ കാള്‍ ബെന്‍സിന് 1893-ല്‍ ഇതിന്റെ പേറ്റന്റ് നല്‍കുകയും ചെയ്തു. ആവിയന്ത്രത്തിനു പകരമായി പുതിയൊരു യന്ത്രം ഉണ്ടാക്കുന്നതിനെപ്പറ്റി ഒരു ഗവേഷണപ്രബന്ധം ഡീസല്‍ പുറത്തിറക്കുകയും പിന്നീട് ഡീസല്‍യന്ത്രം വികസിപ്പിച്ചെടുക്കുകയും ചെയ്തു. ആവിയന്ത്രങ്ങളില്‍ ഇന്ധനത്തിന്റെ 90% ശേഷിയും നഷ്ടമാകുമെന്ന് അറിയുന്ന ഡീസലിന് താപഗതികത്തെക്കുറിച്ചും പ്രായോഗികമായി ഇന്ധനക്ഷമത ഉപയോഗപ്പെടുത്തുന്നതിന്റെ പരിമിതികളെപ്പറ്റിയും നല്ല അറിവുണ്ടായിരുന്നു. കൂടുതല്‍ കാര്യക്ഷമതയുണ്ടാക്കാനായാണ് ഡീസല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. 1893 മുതല്‍ 1897 വരെ പരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു അമേരിക്കയിലും ജര്‍മ്മനിയിലും അടക്കം പലരാജ്യങ്ങളിലും ഡീസലിനു പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

Comments are closed.