DCBOOKS
Malayalam News Literature Website

മയ്യഴിയുടെ പ്രിയ കഥാകാരന് ജന്മദിനാശംസകള്‍

M. Mukundan
M. Mukundan

മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയായ എം. മുകുന്ദന്‍ 1942 സെപ്റ്റംബര്‍ 10-ന് കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയില്‍ ജനിച്ചു. ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1961-ല്‍ തന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദന്‍ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്‍ക്കാലത്ത് ദില്ലിഹിയിലേക്കു പറിച്ചു നടപ്പെട്ടു. ദില്ലി ജീവിതവും മുകുന്ദന്റെ തൂലികയില്‍ സാഹിത്യസൃഷ്ടികളായി. മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, ആവിലായിലെ സൂര്യോദയം, ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോള്‍, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങള്‍, നൃത്തം, പ്രവാസം, ദല്‍ഹി ഗാഥകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ബഹുമതി 1998ല്‍ ലഭിച്ചു. കേരള സാഹിത്യ അക്കദമി പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കദമി പുരസ്‌കാരവും നേടിയ അദ്ദേഹത്തിന് വയലാര്‍ പുരസ്‌കാരം, എം.പി.പോള്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം, എന്‍. വി. പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

എം. മുകുന്ദന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.