DCBOOKS
Malayalam News Literature Website

ദേവ്ദത് പട്‌നായ്കിന് ജന്മദിനാശംസകള്‍

ഐതിഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന് ഇന്ന് ജന്മദിനം. അസാധാരണമായ സമീപനവും ആഖ്യാനരീതിയിലുള്ള വ്യത്യസ്തതയും കൊണ്ട് സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നവയാണ് ദേവ്ദത് പട്‌നായ്ക്കിന്റെ കൃതികള്‍. അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗീകമോ മാത്രമായികാണേണ്ട ഒന്നല്ല എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.

വിദ്യാഭ്യാസപരമായി ഒരു ഡോക്ടറും ഔദ്യോഗികപരമായി നേതൃത്വപരിശീലകനുമായ ദേവ്ദത് പട്‌നായ്ക് പുരാണങ്ങളോടുള്ള അഭിനിവേശത്താല്‍ പുരാണകഥാനിപുണന്‍ എന്ന നിലയിലാണ് പ്രശസ്തന്‍.  വിശുദ്ധകഥകളെക്കുറിച്ചും പ്രതീകങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അവയ്ക്ക് ആധുനിക ലോകത്തുള്ള പ്രാധാന്യത്തെക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ദേവ്ദത് പട്‌നായ്ക്,  പുരാണകഥാനിപുണന്‍ എന്ന നിലയില്‍ പ്രശസ്തനാണ്. കഥകള്‍, പ്രതീകങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ എങ്ങെനയാണ് പ്രാചീന-നവീന സംസ്‌കാരങ്ങെള സംബന്ധിച്ചുള്ള ആേപക്ഷികമായ സത്യങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതിെനക്കുറിച്ച് 1996 മുതല്‍ അന്‍പതോളം പുസ്തകങ്ങളും 1000 പംക്തികളും എഴുതിയിട്ടുണ്ട്. ദി ബുക്ക് ഓഫ് രാം, മിത്=മിഥ്യ എ ഹാന്‍ഡ് ബുക്ക് ഓഫ് ഹിന്ദു മിഥോളജി, ദി പ്രഗ്നന്റ് കിങ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ദി ബുക്ക് ഓഫ് കലി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചതാണ്.

ദേവ്ദത് പട്‌നായ്ക് രചിച്ച ജയ മഹാഭാരതം, ശിഖണ്ഡിയും മറ്റാരും പറയാത്ത അപൂര്‍വ്വകഥകളും, ശിവന്‍ മുതല്‍ ശങ്കരന്‍ വരെ, എന്റെ ഗീത, രാമന്‍ തുടങ്ങി നിരവധി പുസ്തകങ്ങളുടെ പരിഭാഷ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേവ്ദത് പട്‌നായ്കിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.