DCBOOKS
Malayalam News Literature Website

വിഎസ് നൈപോള്‍ ജന്മവാര്‍ഷികദിനം

ബ്രിട്ടീഷ് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായിരുന്നു വിഎസ് നൈപോള്‍.

ബ്രിട്ടീഷ് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായിരുന്നു വിഎസ് നൈപോള്‍.

1932 ല്‍ ട്രിനിഡാഡിലെ ടൊ​ബാ​ഗോ​യി​ലെ ച​ഗു​നാ​സില്‍ ജനിച്ച നൈപോള്‍ 30 ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1971 ല്‍ ബുക്കര്‍ പുരസ്‌കാരം നേടിയ നൈപോളിനെ തേടി 2001 ല്‍ നോബല്‍ സമ്മാനവുമെത്തി.എ ​ബെ​ന്‍​ഡ് ഇ​ന്‍ ദ ​റി​വ​ര്‍, മാസ്റ്റര്‍ പീസായ എ ​ഹൗ​സ് ഫോ​ര്‍ മി​സ്റ്റ​ര്‍ ബി​സ്വാ​സ് തു​ട​ങ്ങി​യ​വ സാ​ഹി​ത്യ ആ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ല്‍ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ ര​ച​ന​ക​ളാ​ണ്. 1990 ല്‍ ബ്രിട്ടണിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ സര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

മൂ​ന്നാം ലോ​ക ജീ​വി​ത​ത്തി​ന്‍റെ ദു​ര​ന്ത​ങ്ങ​ളാ​ണ് നൈപോ​ളി​ന്‍റെ നോ​വ​ലു​ക​ളു​ടെ​യും യാ​ത്രാ വി​വ​ര​ണ​ങ്ങ​ളു​ടെ​യും ഉ​ള്ള​ട​ക്കം. ഇ​ക്കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് പാ​ശ്ചാ​ത്യ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​യോ​ക്ത​വാ​യി ന​യ്പാ​ളി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​രു​ണ്ട്. മൂ​ന്നാം ലോ​ക​ത്തെ തു​റ​ന്നു കാ​ട്ടു​ന്ന​തി​ലൂ​ടെ ശ​രി​യാ​യ സാം​സ്കാ​രി​ക വി​മ​ര്‍​ശ​ന​മാ​ണ് നൈപോള്‍ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം.

ട്രിനിഡാഡില്‍ ബ്രിട്ടീഷ് പൗരനായിട്ടാണ് നൈപോള്‍ ജനിച്ചത്. ആറാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്ക് കുടിയേറി. 1959 ല്‍ അദ്ദേഹം എഴുതിയ ആദ്യത്തെ നോവല്‍ മിഗുവല്‍ സ്ട്രീറ്റ് ഈ സ്ഥലത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നു.

Comments are closed.