DCBOOKS
Malayalam News Literature Website

കെ.ടി.മുഹമ്മദ് ; കെ.ടി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന നാടകപ്രതിഭ

കെ.ടി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന നാടകപ്രതിഭയായിരുന്നു കെ.ടി.മുഹമ്മദ് . 1927 സെപ്തംബർ 29-ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം. വിദ്യാഭ്യാസാനന്തരം തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായി. 1952-ൽ നടന്ന ലോക കഥാമത്സര രചനയിൽ ഇദ്ദേഹത്തിന്റെ കണ്ണുകൾ എന്ന കഥ ഒന്നാംസ്ഥാനം നേടി. “സംഗമം തിയേറ്റർ’ എന്ന നാടകക്കമ്പനിക്ക് രൂപം നൽകി.

1971 മുതൽ കേരള സംഗീതനാടക അക്കാദമി ചെയർമാനായും 1947 മുതൽ കേരള ചലച്ചിത്രവികസന കോർ വറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. നാല്പതിലധികം നാടകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരം, ദീപസ്തംഭം മഹാശ്ചര സാക്ഷാത്കാരം, സംഗമം, ഉറങ്ങാൻ വൈകിയ രാത്രികൾ. ഇത് ഭൂമിയാണ്,  കറവറ്റ പശു, നാൽക്കവല, വെളിച്ചം വിളക്കന്വേഷിക്കുന്നു, കടൽപ്പാലം തുറക്കാത്ത വാതിൽ, കാഫർ (സംസ്ഥാന നാടക പുരസ്കാരം) പ്രവാഹം, ചക്രവർത്തി തുടങ്ങിയവ കെ. ടി യുടെ രചനകളാണ്.

മാംസപുഷ്പങ്ങൾ, ചിരിക്കുന്ന കത്തി, കണ്ണുകൾ, മതവും ചെണ്ടയും, പ്രസവത്തിന്റെ വില, രോദനം എന്നീ ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ വർണ്ണചിത്രമായ കണ്ടംബച്ച കോട്ട് , അച്ഛനും ബാപ്പയും, കടൽപ്പാലം, രാജഹംസം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ തിരക്കഥകളുടെ നിദർശനമാണ്. കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2008 മാർച്ച് 25-ന് അന്തരിച്ചു.

Comments are closed.