DCBOOKS
Malayalam News Literature Website

ജെയ്ന്‍ ഓസ്റ്റെന്റെ ജന്മവാര്‍ഷികദിനം

ഇംഗ്ലീഷ് ഭാഷയിലെ വിഖ്യാത നോവലിസ്റ്റായിരുന്നു ജെയ്ന്‍ ഓസ്‌റ്റെന്‍. 1775 ഡിസംബര്‍ 16-ന് ഇംഗ്ലണ്ടിലെ ഹാമ്പ്ഷയറിലായിരുന്നു ജനനം. എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ വളര്‍ച്ചയില്‍ കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയുണ്ടായിരുന്നു. ഉപരിവര്‍ഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങള്‍ പശ്ചാത്തലമാക്കിയ ജയ്‌നിന്റെ കൃതികള്‍ അവരെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഏറ്റവും വായിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരില്‍ ഒരാളാക്കി. രചനയില്‍ ഓസ്‌റ്റെന്‍ പിന്തുടര്‍ന്ന റിയലിസവും അവരുടെ കൃതികളിലെ മൂര്‍ച്ചയേറിയ സാമൂഹ്യവിമര്‍ശനവും ചരിത്രപ്രാധാന്യമുള്ള എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ സ്ഥാനം സമ്മതിക്കാന്‍ പണ്ഡിതന്മാരേയും നിരൂപകരേയും പ്രേരിപ്പിച്ചു. 1817 ജൂലൈ 18ന് 41-ാം വയസ്സില്‍ അവര്‍ അന്തരിച്ചു.

Comments are closed.