DCBOOKS
Malayalam News Literature Website

ബിനീഷ് പുതുപ്പണത്തിന്റെ ‘മധുരവേട്ട’; കവര്‍ച്ചിത്രപ്രകാശനം മാര്‍ച്ച് 16ന്

പ്രണയത്തിന്റെ ആഴവും പരപ്പും വായനക്കാരന്റെ ചിന്തയെയും ഭാവനയെയും തലച്ചോറിനെയും ശരീരത്തെയും ഒരുപോലെ ത്രസിപ്പിച്ച ‘പ്രേമനഗര‘ ത്തിനുശേഷം പുറത്തിറങ്ങുന്ന ബിനീഷ് പുതുപ്പണത്തിന്റെ ഏറ്റവും പുതിയ  നോവൽ ‘മധുരവേട്ട’ യുടെ കവര്‍ച്ചിത്രം മാര്‍ച്ച് 16ന് വൈകുന്നേരം 6 മണിക്ക് സുരഭി ലക്ഷ്മി, നിഖില വിമല്‍ എന്നിവര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രകാശനം ചെയ്യുന്നു.

സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ വേട്ടയ്ക്കിറങ്ങുന്ന പെൺപടയുടെ കഥയാണ് ‘മധുരവേട്ട‘ പറയുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നോട്ടം കൊണ്ടെങ്കിലും ലൈംഗികമായി അപമാനിക്കപ്പെടുകയോ ചൂഷണത്തിനിരയാവുകയോ ചെയ്യാത്ത സ്ത്രീകൾ വിരളമാണ്. അത് ബസ്സിലോ ബസ്സ്റ്റാൻഡിലോ പൊതുവഴിയിലോ ആകാം. പ്രതികരിക്കേണ്ടതെങ്ങനെയെന്ന ചിന്ത സ്ത്രീകളുടെ മനസ്സിലേക്ക് കടന്നുവരുന്നതിന് മുൻപേതന്നെ അവൻമാർ കടന്നുകളഞ്ഞിട്ടുണ്ടാകും. ദിവസങ്ങളോളം അപമാനിക്കപ്പെട്ട ആ ഒരൊറ്റ നിമിഷത്തെക്കുറിച്ചോർത്ത് മനസ്സു നീറിയും പിന്നീട് ആ വഴി പോകാൻ മടിച്ചും തള്ളിനീക്കും ചില സ്ത്രീകൾ. ഇത്തരത്തിലുള്ള പുരുഷന്മാരെ ഒതുക്കാൻ ഒരുകൂട്ടം പെണ്ണുങ്ങൾ ഒരുമ്പെട്ടിറിങ്ങിയാലോ! അങ്ങനെ ഒരു പെൺകൂട്ടത്തിന്റെ കഥയാണ് ബിനീഷ് പുതുപ്പണത്തിന്റെ ‘മധുരവേട്ട‘ എന്ന നോവൽ പങ്കുവയ്ക്കുന്നത്.

ബിനീഷ് പുതുപ്പണത്തിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.