DCBOOKS
Malayalam News Literature Website

‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവിന ചരിത്രം’; മൂന്നാം പതിപ്പിന്റെ പ്രകാശനം നാളെ

അഡ്വ. വി.എന്‍. ഹരിദാസ് രചിച്ച ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം വെള്ളിയാഴ്ച (2022 മെയ് 27). വെകീട്ട് 4.45ന് സീനിയര്‍ അഡ്വക്കേറ്റ് എം.കെ. ദാമോദരന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താക്കില്‍ നിന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ പുസ്തകം സ്വീകരിക്കും.

അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ് (AALT) ‘മാധ്യമസ്വാതന്ത്ര്യവും ജുഡീഷ്യറിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിനോടനുബന്ധിച്ചാണ് പുസ്തകപ്രകാശനം നടക്കുക.

1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവയോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരിശോധിക്കുന്ന പുസ്തകമാണ് ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.