DCBOOKS
Malayalam News Literature Website
Rush Hour 2

പ്രായഭേദമന്യേ ആര്‍ക്കും ആസ്വാദ്യകരമായ കഥയുടെ ക്ലാസിക് ‘ ഭാഗവതകഥ’; 4-ാം പതിപ്പ് ഇപ്പോള്‍ വിപണിയില്‍

Kamala Subramaniam
Kamala Subramaniam

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്‍ത്തിവെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം Kamala Subrahmaniam-Bhagavathakathaഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്‍പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നില്‍ ഇതള്‍ വിരിയുന്നു. ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാടാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ 4-ാം പതിപ്പാണ്  ഇപ്പോള്‍ വിപണിയിലുള്ളത്. പുസ്തകം ഇ-ബുക്കായും വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

മഹാഭാരതം, ഭാഗവതം, രാമായണം എന്നീ മൂന്ന് ഇതിഹാസ മഹാകാവ്യങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ഉള്‍ക്കൊള്ളുന്നു എന്നത് ലോകമാസകലം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അവ മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ്. ആധുനിക കഥാകൃത്തുക്കളെ പോലും അമ്പരിപ്പിക്കുന്ന രീതിയില്‍ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ അവ എല്ലാ കാലത്തേക്കുമായി പകര്‍ത്തിവെച്ചിരിക്കുന്നു.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.