DCBOOKS
Malayalam News Literature Website

‘ഭഗത് ഭാസില്‍’, എന്റെ അനുഭവ പരിസരങ്ങളില്‍ നിന്നുകൊണ്ട് ഞാന്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും: സോണിയ റഫീക്ക്

അനുഭവ പരിസരങ്ങളില്‍ നിന്നുകൊണ്ട് താന്‍ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് ‘ഭഗത് ഭാസില്‍‘ എന്ന പുസ്തകത്തിലെ ഓരോ കഥകളിലും വിഷയമായിരിക്കുന്നതെന്ന് സോണിയ Textറഫീക്ക്.  2014 മുതല്‍ സോണിയ എഴുതിയ 9 കഥകളുടെ സമാഹാരമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഭഗത് ഭാസില്‍’. സോണിയയുടെ മൂന്നാമത്തെ കഥാസമാഹാരമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്

ആഖ്യാനവും ഘടനയും നിരന്തരം പരീക്ഷണോന്മുഖതയോടെ പുതുക്കിക്കൊണ്ട് മലയാള കഥയെ ഉള്ളടക്കപരമായി സമകാലികമാക്കുന്ന സോണിയ റഫീക്കിന്റെ കഥകളുടെ സമാഹാരമാണ് ‘ഭഗത് ഭാസില്‍’. ഭാഷയിലും പ്രമേയത്തിലും ഇന്നിന്റെ സൂക്ഷ്മാനുഭവങ്ങള്‍ പകര്‍ത്തുന്ന ഭഗത് ഭാസില്‍, അന്റാര്‍ട്ടിക്ക, ജയന്റ്മാള്‍ തുടങ്ങി ഒന്‍പത് കഥകളാണ് പുസ്തകത്തിലുള്ളത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.