DCBOOKS
Malayalam News Literature Website

എഴുത്തുകാരൻ വിൽബർ സ്മിത്ത് അന്തരിച്ചു

ജൊഹാനസ്ബര്‍ഗ്: ലോക പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന്‍ വില്‍ബര്‍ സ്മിത്ത് അന്തരിച്ചു. 88 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം.

സ്മിത്തിന്റെ പുസ്തകങ്ങള്‍ 30ഓളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതില്‍ പലതും സിനിമയാക്കിയിട്ടുമുണ്ട്. 1976ല്‍ പുറത്തിറങ്ങിയ ഷൗട്ട് അറ്റ് ദ ഡെവിള്‍ അദ്ദേഹത്തിന്റെ കൃതിയെ ആസ്പദമാക്കിയുള്ള സിനിമയാണ്. സ്മിത്തിൻ്റെ പ്രസിദ്ധീകരിച്ച 49 പുസ്തകങ്ങളുടെ 14 കോടി കോപ്പികളാണ് ലോകത്താകമാനം വിറ്റത്.

1964ല്‍ പ്രസിദ്ധീകരിച്ച സിംഹങ്ങള്‍ ഭക്ഷിക്കുമ്പോള്‍ (വെന്‍ ദ ലയണ്‍ ഫീഡ്സ്) എന്ന പുസ്തകം എന്നത്തെയും ബെസ്റ്റ് സെല്ലറായിരുന്നു. ദ റിവര്‍ ഗോഡ്, ദ ട്രയഫ് ഓഫ് ദ സണ്‍ എന്നിവയും ഏറെ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളാണ്.

Comments are closed.