DCBOOKS
Malayalam News Literature Website
Rush Hour 2

ബെന്യാമിനും യുവ എഴുത്തുകാരും ചേർന്നെഴുതിയ കുറ്റാന്വേഷണനോവൽ ‘പുഴമീനുകളെ കൊല്ലുന്ന വിധം’; കവര്‍ച്ചിത്രം വെള്ളിയാഴ്ച്ച പ്രകാശനം ചെയ്യും

Cover Page Release

ബെന്യാമിന്‍ തുടക്കം കുറിച്ച് കേരളത്തിലെ യുവ എഴുത്തുകാര്‍ പൂരിപ്പിച്ച ‘പുഴമീനുകളെ കൊല്ലുന്ന വിധം’ എന്ന കുറ്റാന്വേഷണനോവലിന്റെ കവര്‍ച്ചിത്രം വെള്ളിയാഴ്ച്ച
പ്രകാശനം ചെയ്യും. വൈകുന്നേരം 3 മണിക്ക്  സാഹിത്യകാരന്‍ വി.ജെ. ജെയിംസ് ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ബുക്കിന്റെ കവര്‍ച്ചിത്രം പ്രകാശനം ചെയ്യും.

ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ ക്യാംപില്‍ പങ്കെടുത്ത എഴുത്തുകാരാണ് ബെന്യാമിന്‍ തുടക്കം കുറിച്ച ഭാഗത്തിന്റെ തുടര്‍ക്കഥകള്‍ അവതരിപ്പിച്ചത്. കിംഗ് ജോണ്‍സ്, ആന്‍സി മോഹന്‍ മാത്യു, അഞ്ചു സജിത്ത്, അമല്‍ സുരേന്ദ്രന്‍, ജിതേഷ് ആസാദ്, അനു പി ഇടവ, കാര്‍ത്തിക മോഹനന്‍, നിസാര്‍ മൊയ്തീന്‍ പുതുവന, ശില്പ നിരവില്‍പ്പുഴ, ടി വി രാഹുല്‍ രാജ്, ശ്രീലാല്‍, വിഷ്ണു വി ദേവ്

തുടങ്ങിയ യുവ എഴുത്തുകാരാണ് തുടര്‍ക്കഥകള്‍ അവതരിപ്പിച്ചത്.

ബെന്യാമിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ബെന്യാമിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.