DCBOOKS
Malayalam News Literature Website

ഓരോ താളിലും ഉദ്വേഗം തുടിച്ചുനിൽക്കുന്ന വിസ്മയകരമായ വായനാനുഭവം, ‘മഞ്ഞവെയിൽ മരണങ്ങൾ’ ഡി സി ബുക്സിലൂടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

ആടുജീവിതം എന്ന നോവലിലൂടെ മലയാളികൾക്ക് വായനയുടെ പുതിയ അനുഭവതലം സമ്മാനിച്ച എഴുത്തുകാരനാണ് ബെന്യാമിൻ. അദ്ദേഹത്തിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിനും വലിയ വരവേൽപ്പാണ് ലഭിച്ചത്. ഓരോ താളിലും ഉദ്വേഗം Textതുടിച്ചുനിൽക്കുന്ന വിസ്മയകരമായ വായനാനുഭവം. കാടും പടർപ്പുമൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ അവതരണ ശൈലിയും കഥപറച്ചിലിന്റെ നിഷ്കളങ്കവും സുതാര്യവുമായ രീതിയുമൊക്കെ ഈ നോവലിനെ ഓരോ വായനക്കാരന്റെ മനസ്സിലും പ്രത്യേകമായി രേഖപ്പെടുത്തും എന്നതിൽ തർക്കമില്ല. തികഞ്ഞ കയ്യടക്കത്തോടെയാണ് ബെന്യാമിൻ നോവൽ പണിതുയർത്തിയിരിക്കുന്നത്. വായനക്കിടയിലും വായിച്ചു കഴിഞ്ഞും മനസ്സിനെ ഇത്രയുമധികം സ്വാധീനിക്കുന്ന പുസ്തകങ്ങൾ വേറെയുണ്ടോയെന്നു സംശയിപ്പിക്കുന്ന വിധത്തിലാണ് ബെന്യാമിൻ മഞ്ഞവെയിൽ മരണങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത് .

ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളുടെ ഡിജിറ്റൽ പതിപ്പ് ഇന്ന് ഡി സി ബുക്സിലൂടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

https://ebooks.dcbooks.com/category/bookshelf/free-books

ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം

Comments are closed.