DCBOOKS
Malayalam News Literature Website

ബെന്യാമിനും യുവ എഴുത്തുകാരും ചേര്‍ന്നെഴുതിയ കുറ്റാന്വേഷണനോവല്‍ ‘പുഴമീനുകളെ കൊല്ലുന്ന വിധം’; കവര്‍ചിത്രം പ്രകാശനം ചെയ്തു

Benyamin

ബെന്യാമിന്‍ തുടക്കം കുറിച്ച് കേരളത്തിലെ യുവ എഴുത്തുകാര്‍ പൂരിപ്പിച്ച ‘പുഴമീനുകളെ കൊല്ലുന്ന വിധം’ എന്ന കുറ്റാന്വേഷണനോവലിന്റെ കവര്‍ച്ചിത്രം പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ വി.ജെ. ജെയിംസാണ് ഫേസ്ബുക് പേജിലൂടെ ബുക്കിന്റെ കവര്‍ച്ചിത്രം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വി.ജെ ജെയിംസ് ഫേസ്ബുക്കില്‍ കുറിച്ചു. ബെന്യാമിനൊപ്പം ചേര്‍ന്ന് തുടരെഴുത്ത് നടത്തിയ എല്ല യുവ എഴുത്തുകാര്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു.

ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ ക്യാംപില്‍ പങ്കെടുത്ത എഴുത്തുകാരാണ് ബെന്യാമിന്‍ തുടക്കം കുറിച്ച ഭാഗത്തിന്റെ തുടര്‍ക്കഥകള്‍ അവതരിപ്പിച്ചത്. കിംഗ് ജോണ്‍സ്, ആന്‍സി മോഹന്‍ മാത്യു, അഞ്ചു സജിത്ത്, അമല്‍ സുരേന്ദ്രന്‍, ജിതേഷ് ആസാദ്, അനു പി ഇടവ, കാര്‍ത്തിക മോഹനന്‍, നിസാര്‍ മൊയ്തീന്‍ പുതുവന, ശില്പ മോഹന്‍ , ടി വി രാഹുല്‍ രാജ്, ശ്രീലാല്‍, വിഷ്ണു വി ദേവ് തുടങ്ങിയ യുവ എഴുത്തുകാരാണ് തുടര്‍ക്കഥകള്‍ അവതരിപ്പിച്ചത്.

ബെന്യാമിനും യുവ എഴുത്തുകാരും ചേർന്ന് പൂർത്തിയാക്കിയ കുറ്റാന്വേഷണനോവലിൻ്റെ കവർ പ്രകാശനം ചെയ്യുന്നതിൽ സന്തോഷമുണ്ട്….

Posted by James Vj on Friday, July 17, 2020

ബെന്യാമിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

വി.ജെ. ജെയിംസിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.