DCBOOKS
Malayalam News Literature Website

ബാല്യത്തിലേക്ക് തിരിഞ്ഞു നടന്നു നോക്കുമ്പോള്‍ നിരവധി നല്ല അനുഭവങ്ങള്‍ക്കൊപ്പം ചില നല്ല ബാലകൃതികള്‍ കൂടി എന്റെ ഓര്‍മ്മയിലേക്ക് കടന്നുവരുന്നുണ്ട്: ബെന്യാമിന്‍

‘മലയാളിബാല്യത്തിന്റെ മനംനിറച്ച കഥകള്‍’  എന്ന  ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകത്തെക്കുറിച്ച് ബെന്യാമിൻ 

ബാല്യത്തിലേക്ക് തിരിഞ്ഞു നടന്നു നോക്കുമ്പോള്‍ നിരവധി നല്ല അനുഭവങ്ങള്‍ക്കൊപ്പം ചില നല്ല ബാലകൃതികള്‍ കൂടി എന്റെ ഓര്‍മ്മയിലേക്ക് കടന്നുവരുന്നുണ്ട്. അന്നേ എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചതും ജീവിതത്തില്‍ വൈകാരികത വളര്‍ത്താന്‍ സഹായിച്ചതും പിന്നെ ഗൗരവ വായനയിലേക്കും എഴുത്തിലേക്കും ഒക്കെ വഴിതിരിച്ചു വിട്ടതിലും ഒക്കെ ആ പുസ്തകങ്ങള്‍ വഹിച്ച പങ്ക് ഒരിക്കലും മറക്കാവുന്നതല്ല. അതില്‍ ഏറ്റവും ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്ന ഒരു കൃതിയാണ് മുട്ടത്തുവര്‍ക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ അതിലെ ലില്ലിയുടെയുടെയും ബേബിയുടെയും കഥകള്‍ വായിച്ച് അന്ന് എത്ര നൊമ്പരപ്പെട്ടിരിക്കുന്നു. ഗ്രേസിയുടെ അഹങ്കാരത്തെ ഓര്‍ത്ത് എത്ര ദേഷ്യം വന്നിരിക്കുന്നു. കഥാന്ത്യം വായിച്ച് എത്ര സമാശ്വസിച്ചിരിക്കുന്നു. ആ കുഞ്ഞു നോവല്‍ ഒരിക്കല്‍ കൂടി വായിക്കാനും ബാല്യത്തില്‍ അനുഭവിച്ച ആ നിഷ്‌കളങ്ക വികാരങ്ങള്‍ ഒരിക്കല്‍ കൂടി അനുഭവിക്കാനും കൊതി തോന്നുന്നു-
ബെന്യാമിന്‍

ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം  ‘മലയാളിബാല്യത്തിന്റെ മനംനിറച്ച കഥകള്‍’  എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം

  • ഒറ്റത്തവണ 2499 രൂപ ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC REWARDS POINTS ലഭിക്കുന്നതാണ്.
  • തവണവ്യവസ്ഥയില്‍ (1000+1499) 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം.
  • (1000+1000+599) എന്നീ തവണകളായും അടയ്ക്കാം

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 9946 109449, ഓണ്‍ലൈനില്‍:https://dcbookstore.com/books/malayali-balyathinte-manamniracha-kathakal കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം.  ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്ക്  ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക

ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.