DCBOOKS
Malayalam News Literature Website

ബംഗാളി കവി ശംഖ ഘോഷ് അന്തരിച്ചു

കൊൽക്കത്ത: കൊൽക്കത്ത: പ്രമുഖ ബംഗാളി കവിയും നിരൂപകനും ജ്ഞാനപീഠ ജേതാവുമായ ശംഖ ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു.  ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യ സാന്നിധ്യമായാണ് അദ്ദേഹം വിലയിരുത്ത​െപടുന്നത്. ജീവാനന്ദ ദാസിന്‍റെ തലമുറയിൽ പെട്ട കവിയായ ശംഖ ദാസ്​ ഡൽഹി യൂനിവേഴ്​സിറ്റി, യൂനിവേഴ്​സി​റ്റി ഓഫ്​ ലോവ, വിശ്വഭാരതി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

1932ൽ ഇന്നത്തെ ബംഗ്ലാദേശിലെ ചന്ദപൂർ ജില്ലയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. തന്‍റെ തലമുറയിലെ ഏറ്റവും വിശിഷ്​ട എഴുത്തുകാരിൽ ഒരാളായിരുന്നു ഘോഷ്. സുനിൽ ഗാംഗുലി, ശക്തി ചാത്തോപാധ്യായ എന്നിവർ ഉൾപെട്ട തലമുറ ബംഗാളി ആധുനികതയിൽ വിപ്ലവം സൃഷ്​ടിച്ചു.

സമീപകാലത്ത്​ ജനങ്ങളെ നേരിട്ട്​ ബാധിക്കുന്ന വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപ്പെട്ടു. അനീതികൾക്കെതിരെ വിരൽ ചൂണ്ടി. ജനവിരുദ്ധ നിലപാട്​ സ്വീകരിച്ച സർക്കാറുകൾക്കെതിരായ സമരങ്ങൾക്ക്​ അദ്ദേഹം നേതൃത്വം നൽകി.

1977ൽ ‘ബാബർ പ്രാർഥന’ സമാഹാരത്തിന്​​ സാഹിത്യ അക്കാദമി പുരസ്​കാരം ലഭിച്ചു. 1999ൽ രണ്ടാം തവണ സാഹിത്യ അക്കാദമി പുരസ്​കാരം തേടിയെത്തി. രവീന്ദ്ര പുരസ്​കാരം, സരസ്വതി പുരസ്​കാരം എന്നിവയും ലഭിച്ചിട്ടുണ്ട്​. 2011ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.

Comments are closed.