കഥകൾ ഓർത്തും പറഞ്ഞും ‘പാത്തുമ്മായുടെ ആടിലെ’ കുട്ടിക്കൂട്ടം
'ജീവിതനിഴൽപ്പാടുകൾ' ബഷീർ ഫോട്ടോപ്രദർശനം - അനിമേഷൻ - ചലച്ചിത്രോത്സവത്തിന് തുടക്കമായി
കോട്ടയം:’ ജീവിത നിഴൽപ്പാടുകൾ’ ബഷീർ ഫോട്ടോ പ്രദർശനം – അനിമേഷൻ – ചലച്ചിത്രോത്സവത്തിന് കോട്ടയത്ത് തുടക്കമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മായുടെ ആടിലെ കഥാപാത്രങ്ങളായ പാത്തുമ്മായുടെ വാലുപോലെ നടന്നിരുന്ന ഖദീജ, ഉള്ളാടത്തിപ്പാറുവെന്ന പദം മലയാളത്തിന് സമ്മാനിച്ച സെയ്ദുമുഹമ്മദ്, പാത്തുക്കുട്ടി എന്നിവർ ചേർന്നാണ് കോട്ടയം ലളിതകലാ അക്കാദമിയിൽ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. ഡി സി ബുക്സും കേരള ലളിതകലാ അക്കാദമിയും തലയോലപ്പറമ്പ് ബഷീർ അമ്മ മലയാളവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല തയ്യാറാക്കിയ അനൽ ഹഖ് ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.
രവി ഡി സി, കാസർഗോഡ് ഡെപ്യൂട്ടി കളക്ടറും പാത്തു കുട്ടിയുടെ മകനുമായ കെ. എ. മുഹമ്മദ് ഷാഫി, ഡോ. പോൾ മണലിൽ, തലയോലപ്പറമ്പ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ട്രഷറർ ഡോ. യു. ഷംല, മോഹൻ ഡി ബാബു, ഡോ. എസ്. പ്രീതൻ, സി.ജി. ഗിരിജൻ ആചാരി, മോഹൻദാസ് ഗാലക്സി, അനൽ ഹഖ് ഡോക്യുമെന്ററി സംവിധായകൻ രാജീവ് മോഹൻ, എഡിറ്റർ സച്ചിൻ ദേവ്, സ്ക്രിപ്റ്റ് അസിസ്റ്റന്‌റ് ഷിജോ വിത്സൻ എന്നിവർ സന്നിഹിതരായിരുന്നു.
നവംബര്‍ 26 ന് ആനപ്പൂട, പാത്തുമ്മായുടെ ആട്, വിശ്വവിഖ്യാതമായ മൂക്ക് എന്നിവയുടെ അനിമേഷൻ പ്രദർശനവും 27ന് മതിലുകൾ, 28 ന് നീല വെളിച്ചം എന്നീ സിനിമകളുടെ പ്രദർശനവും നടക്കും.
Comments are closed.