DCBOOKS
Malayalam News Literature Website

ബഷീര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കായി ഖത്തറിലെ പ്രവാസി മലയാളികളുടെ സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റ് കൊച്ചിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ പുരസ്കാരം സമ്മാനിക്കും

പുരസ്‌കാര ജേതാവിന്റെ നാട്ടില്‍ പഠനത്തില്‍ മികവ് കാണിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് 15,000 രൂപയുടെ പ്രൊഫ.എം.എന്‍ വിജയന്‍ സ്‌കോളര്‍ഷിപ്പും നല്‍കുമെന്ന് പ്രവാസി ട്രസ്റ്റ് കൊച്ചി മാനേജിങ് ട്രസ്റ്റി ബാബു മേത്തര്‍ അറിയിച്ചു.

Comments are closed.