DCBOOKS
Malayalam News Literature Website

ഞാൻ ശിവഗാമിയെ സ്‌ക്രീനിൽ ജീവസുറ്റതാക്കിയിട്ടുണ്ടാകാം, പക്ഷേ ആനന്ദ് നീലകണ്ഠൻ അവൾക്ക് ചിറകുകൾ നൽകി: എസ്.എസ്.രാജമൗലി

എസ്.എസ്.രാജമൗലി

ബാഹുബലി സൃഷ്ടിച്ചപ്പോൾ ഞങ്ങൾ ഒരു ധർമ്മസങ്കടത്തിലായിരുന്നു. ഞങ്ങൾ പ്രമേയത്തിൽ ശ്രദ്ധയൂന്നിയപ്പോൾ മഹിഷ്മതിയുടെ കഥാലോകം വളർന്നുകൊണ്ടിരുന്നു. സ്‌പെഷ്യൽ ഇഫക്‌റ്റുകൾ ഉപയോഗിച്ചാലും Textമഹിഷ്‌മതിയുടെ കഥകൾ ഒരു സിനിമയുടെ രണ്ടര മണിക്കൂറിനുള്ളിൽ ഒതുക്കുവാൻ കഴിയുമായിരുന്നില്ല. രണ്ട് ഭാഗങ്ങളുള്ള സിനിമയിൽ പോലും ഉൾക്കൊള്ളിക്കുവാൻ കഴിയുമായിരുന്നില്ല. ഉയർന്നുവന്ന ആകർഷകമായ കഥാലോകത്തെ ഉപേക്ഷിക്കുവാനും ഞങ്ങൾ ആഗ്രഹിച്ചില്ല. നിഴലുകളിൽ പതിയിരിക്കുന്ന കഥാപാത്രങ്ങൾ അവരുടെ കഥകൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അനാവരണം ചെയ്യേണ്ട രഹസ്യങ്ങളുണ്ടായിരുന്നു, രോമാഞ്ചവും ഭയവും ഉളവാക്കുന്ന ഗൂഢാലോചനകൾ ഉണ്ടായിരുന്നു. കാലക്രമേണ കൂടുതൽ പിന്നോട്ട് പോയാൽ രസകരമായ കഥകളുടെ ഒരു പരമ്പര പുറത്തുവരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കൂടുതൽ കഥകൾക്കായി മഹിഷ്മതിയുടെ ഭൂതകാലത്തിലേക്ക് വേട്ടയാടാൻ ഞങ്ങൾക്ക് ഒരാളെ ആവശ്യമായിരുന്നു.

ചെറുപ്പകാലത്ത് വായന എനിക്ക് ഇഷ്ടപ്പെട്ട ഒരു വിനോദമായിരുന്നു. ഞാൻ പുസ്തകങ്ങൾ വായിക്കുക മാത്രമല്ല, അവയിൽ പൂർണമായി മുഴുകുമായിരുന്നു. ത്രില്ലറുകൾ, നിഗൂഢതകൾ, നാടകങ്ങൾ-വിഭാഗം പ്രശ്നമായിരുന്നില്ല. എന്നാൽ ഞാൻ വളരുകയും മറ്റ് ജോലികളുമായി തിരക്കിലാവുകയും ചെയ്തപ്പോൾ, വായന എന്റെ ജീവിതത്തിൽ നിന്ന് മാഞ്ഞുപോയി. സമയക്കുറവാണ് ഇതിന് ഒരു കാരണം എന്നത് ശരിയാണ്. എന്നാൽ എന്റെ പ്രിയപ്പെട്ട ബാല്യകാല ശീലത്തിൽ നിന്ന് ഞാൻ അകന്നുപോകാനുള്ള പ്രധാന കാരണം, ഞാൻ വായിച്ച പുസ്തകങ്ങൾ എന്നിൽ ആവേശിക്കുന്നത് നിർത്തി എന്നതായിരുന്നു. ഞാൻ ഇപ്പോഴും പുസ്തകങ്ങൾ വാങ്ങും, വാസ്തവത്തിൽ നൂറുകണക്കിന്  വാങ്ങും. വായനയോടുള്ള എന്റെ ഇഷ്ടം പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചുText പരാജയപ്പെട്ടുകൊണ്ടിരുന്നു. വായിച്ച് കുറച്ച് അധ്യായങ്ങളിൽ, എനിക്ക് താൽപ്പര്യം നഷ്ടപ്പെടും. അങ്ങനെയിരിക്കെ, ഒരു ദിവസം എനിക്ക് അസുര: ദ ടെയിൽ ഓഫ് ദി വാൻക്വിഷ്ഡ് കൈയിൽ കിട്ടി.

ഞാൻ ആ പുസ്തകം പൂർത്തിയാക്കി എന്ന് മാത്രമല്ല, അത് എന്നെ ഉലച്ചുകളഞ്ഞു. പുസ്‌തകത്തിലെ ചില രംഗങ്ങൾ വളരെ ശക്തമായിരുന്നു, വാസ്‌തവത്തിൽ വളരെ സ്വാധീനിക്കുന്നതായിരുന്നു. എനിക്ക് കണ്ണുനീർ അടക്കിപ്പിടിച്ചുകൊണ്ട് അൽപ്പനേരം നിർത്തി, ചിന്തിക്കേണ്ടി വന്നു. ഇന്നും ആ പുസ്തകം ലോകത്തിലെ ഏറ്റവും മികച്ച രചനകളുമായി താരതമ്യപ്പെടുത്താവുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അസുര പൂർത്തിയാക്കിയ ശേഷം അതിന്റെ രചയിതാവിനെ കാണണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ എഴുത്ത് എന്നെ വിസ്മയിപ്പിക്കുക മാത്രമല്ല എന്നിലെ വായനക്കാരനെ തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നു. അസുരയുടെയും ഇപ്പോൾ ദ റൈസ് ഓഫ് ശിവഗാമിയുടെയും രചയിതാവായ ആനന്ദ് നീലകണ്ഠനുമായുള്ള എന്റെ ബന്ധത്തിന്റെ കഥ അങ്ങനെയാണ് ആരംഭിച്ചത്. വ്യക്തിഗത സർഗ്ഗാത്മക പ്രക്രിയകളെക്കുറിച്ച് Textഞങ്ങൾ ഇരുന്ന് ചർച്ച ചെയ്തപ്പോൾ, മഹിഷ്മതിയുടെ ചരിത്രത്തിന്റെ വിസ്മൃതിയിലേയ്‌ക്ക് തിരികെ സഞ്ചരിക്കാനും അവയെ വെളിച്ചത്ത് കൊണ്ടുവരാനും കഴിയുന്ന ഞങ്ങളുടെ ഔദ്യോഗിക കഥാവേട്ടക്കാരൻ ആനന്ദ് ആയിരിക്കണമെന്ന് ഞാൻ തീരുമാനിച്ചു.

കഥ വികസിപ്പിച്ചെടുക്കുമ്പോൾ, ആനന്ദ് എനിക്ക് ഒരേ സമയം പത്ത് അധ്യായങ്ങൾ വായിക്കാൻ അയച്ചുതരും. അത് വായിച്ചവസാനിച്ചാലുടൻ ഞാൻ ആനന്ദിനെ വിളിക്കുകയും മെയിൽ ചെയ്യുകയും മെസേജ് ചെയ്യുകയും ചെയ്യും; എനിക്ക് ബാക്കി വായിക്കണം! അടുത്ത ഗഡുവിനായുള്ള കാത്തിരിപ്പ് വേദനാജനകമായിരുന്നു. ഈ അത്ഭുതകരമായ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ, വായനക്കാരനായ നിങ്ങൾ, എന്റെ ആകാംക്ഷ മനസ്സിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ പുസ്‌തകത്തിന്റെ സങ്കൽപ്പിച്ചപ്പോൾ ഞാൻ അദ്ദേഹവുമായി പങ്കിട്ട കുറച്ച് ഇൻപുട്ടുകൾ ഉപയോഗിച്ച് ആനന്ദ് ഇത് സൃഷ്ടിച്ചതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. ദ റൈസ് ഓഫ് ശിവഗാമിയുടെ പേജുകളിൽ അടങ്ങിയിരിക്കുന്ന കഥ നിങ്ങളെ എളുപ്പം കൈവിടില്ല എന്ന് അതിന്റെ ആദ്യ വായനക്കാരിൽ ഒരാളെന്ന നിലയിൽ എനിക്ക് ഉറപ്പ് നൽകാൻ കഴിയും.

ഞാൻ ശിവഗാമിയെ സ്‌ക്രീനിൽ ജീവസുറ്റതാക്കിയിട്ടുണ്ടാകാം, പക്ഷേ ദ റൈസ് ഓഫ് ശിവഗാമിയിൽ ആനന്ദ് നീലകണ്ഠൻ അവൾക്ക് ചിറകുകൾ നൽകി.

ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.