DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള; ശ്രദ്ധ നേടി പ്രചരണ പരസ്യ ചിത്രം

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു. മനോജ് മോഹന്‍, ആദിത്യ കിരണ്‍ എന്നിവര്‍ വേഷമിട്ടിരിക്കുന്ന പ്രചരണ പരസ്യ ചിത്രം അരുണ്‍ ആര്‍ പിള്ളയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രശോഭ് മേനോനാണ് സഹസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അനീഷ് നിര്‍മലന്റേതാണ് ആശയം. കെല്‍വിന്‍ ഫ്രാന്‍സിസിന്റേതാണ് സംഗീതം. ഫോട്ടോഗ്രഫി എഡിറ്റിംഗ്-ജിനു ഫിലിപ്പ് മാത്യു.

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയിൽ വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തും. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കുചേരുന്നു. കൂടാതെ നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

നവംബര്‍  20ന് പുസ്തകമേള അവസാനിക്കും.

Comments are closed.