DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള നാളെ മുതൽ

ബഹ്റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത്  ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ (10 നവംബർ 2022) തിരിതെളിയും. പുസ്തകമേളയിൽ അൻവർ അലി നാളെ അതിഥിയായി എത്തും.  വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തും. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കുചേരുന്നു. കൂടാതെ നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

നവംബര്‍  20ന് പുസ്തകമേള അവസാനിക്കും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.