DCBOOKS
Malayalam News Literature Website

‘ആഴിയും തിരയും’ 27-ന് കോഴിക്കോട്

ശ്രീനാരായണ കീര്‍ത്തനങ്ങളുടെ അകംപൊരുള്‍ ഇതിവൃത്തമാക്കി പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണ അവതരിപ്പിക്കുന്ന ‘ആഴിയും തിരയും’ സംഗീത കച്ചേരി ജനുവരി 27 ന് വൈകിട്ട് 6.30 മുതല്‍  കാരാപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
കോഴിക്കോട് വെച്ച് അരങ്ങേറും.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സംഗീത സായാഹ്നത്തില്‍ അക്കര സുബ്ബലക്ഷ്മി(വയലിന്‍), ബി ശിവരാമന്‍(മൃദംഗം), എന്‍ ഗുരുപ്രസാദ്(ഘടം) എന്നിവരും അണിനിരക്കും. ഗുരുവിന്റെ കൃതികള്‍ സംഗീതരൂപത്തില്‍ പരമാവധി ജനങ്ങളിലെത്തിക്കുക എന്ന ആശയത്തില്‍ നിന്നാണ് ഇങ്ങനെ ഒരു കച്ചേരി ആസൂത്രണം ചെയ്തത്.

ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം’ ഓണ്‍ലൈന്‍സ്‌റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.