DCBOOKS
Malayalam News Literature Website

നിങ്ങള്‍ ലോക്ക്ഡൗണില്‍ ഒറ്റക്കാണ് ഉള്ളതെങ്കില്‍, ഇതാണ് ആ ‘പെര്‍ഫക്ട് ലോക്ക്ഡൗണ്‍ സോങ്’; ആയുഷ്മാന്‍ ഖുറാന

ട്രെയിനിൽ പാട്ടുപാടി പണം ...

സിനിമയിലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകൊണ്ടും മികവു കൊണ്ടും ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയ ആളാണ് ആയുഷ്മാന്‍ ഖുറാന. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും സിനിമയിലൂടെയും ബോളിവുഡില്‍ ആയുഷ്മാന്‍ നിലയുറപ്പിച്ചുകഴിഞ്ഞു. ലോക്ക്ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ വ്യത്യസ്ത ആശയങ്ങളുമായി താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

സ്വവര്‍ഗാനുരാഗികളുടെ പ്രണയത്തിന്റെ കഥ പറഞ്ഞ ശുഭ് മംഗള്‍ സ്യാധാ സാവധാന്‍ എന്ന ചിത്രത്തിലെ ‘മേരെ ലിയെ തും കാഫി ഹോ’ എന്ന ഗാനമാണ് താരം കഴിഞ്ഞ ദിവസം ആരാധർക്കായി പങ്കുവെച്ചത്.

ഈ സീസണിലെ അവസാനത്തെ ഗാനമാണ് ഇത്. നിങ്ങള്‍ ലോക്ക്ഡൗണില്‍ ഒറ്റക്കാണ് ഉള്ളതെങ്കില്‍, ഇതാണ് ആ ‘പെര്‍ഫക്ട് ലോക്ക്ഡൗണ്‍ സോങ്’. അതല്ലെങ്കില്‍ നിങ്ങള്‍ കുടുംബത്തോടൊപ്പമോ, പങ്കാളിയോടൊപ്പമോ, ആരോടൊപ്പമോ ആയിക്കോട്ടെ. അവരോട് പറയാം എനിക്ക് നിങ്ങള്‍ മതിയാകുമെന്നു , ലോകത്ത് മറ്റൊന്നും അനിവാര്യമല്ല എന്ന് പറഞ്ഞ ശേഷമാണ് അദ്ദേഹം പാട്ടു പാടിത്തുടങ്ങിയിരിക്കുന്നത്.

Comments are closed.