DCBOOKS
Malayalam News Literature Website

2021-ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് 10 പുരസ്‌കാരങ്ങള്‍

എല്ലാ വര്‍ഷവും എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡി സി ബുക്‌സ്

ന്യൂ ഡല്‍ഹി : മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2021-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് 10 പുരസ്‌കാരങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡി സി ബുക്‌സ്.

ക്ഷേത്രങ്ങളെ സംബന്ധിച്ച് സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ഷേത്രവിജ്ഞാനകോശം(പി ജി രാജേന്ദ്രന്‍), മലയാള പാഠാവലി, രാമായണ ഫോര്‍ ചില്‍ഡ്രന്‍( സരസ്വതി രാജഗോപാലന്‍), വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത്‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍ ( ജനറല്‍ എഡിറ്റര്‍-സി ആര്‍ രാജഗോപാലന്‍),  മഹാമാരിയില്‍ മാറുന്ന കേരളം (എഡിറ്റര്‍-ഡോ.ജോമോന്‍ മാത്യു, ഡോ.സി.പ്രദീപ്), കെ ആര്‍ മീരയുടെ നോവല്‍ ‘ഖബര്‍ ‘,  ശ്രേഷ്ഠഭാഷ പാഠാവലി-7, സുനിൽ ജോണിന്റെ പി എസ് സി കോഡ്മാസ്റ്റര്‍-4,  ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ , DCSMAT കാറ്റലോഗ് ആന്‍ഡ് ബ്രോഷേഴ്‌സ് എന്നിവയാണ് വ്യത്യസ്ത വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്.

ഒന്നാം സ്ഥാനം

രണ്ടാം സ്ഥാനം

സെപ്റ്റംബര്‍ 17-ാം തീയതി വൈകുന്നേരം 4 മണിക്ക് ഡല്‍ഹിയിലെ ദി ക്ലാറിഡ്ജസ് വൈസ് റീഗലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

 

 

Comments are closed.