DCBOOKS
Malayalam News Literature Website

ഭാഷയുടെ അതിരുകൾ ഭേദിക്കുന്നുവോ..?

എന്തുകൊണ്ട് പുതിയ കാലത്ത് മലയാളത്തിൽ നിന്ന് സാഹിത്യ കൃതികൾ അതിർത്തി കടക്കുന്നു, ഭാഷയുടെയും ദേശത്തിന്റെയും അതിർത്തി ഭേദിക്കുന്നു? എന്നതിനെ കുറിച്ചുള്ള ചർച്ചയായിരുന്നു വേദി ആറ് കഥയിൽ നടന്നത്. വിവർത്തനം ഇന്ന് യാന്ത്രിക രീതിയായി മാറിക്കൊണ്ടിരിക്കുന്നു. വിവർത്തനത്തിന്റെ പ്രധാന സാധ്യതകൾ, വിവർത്തനം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്നീ കാര്യങ്ങളെ വിശദീകരിച്ചു കൊണ്ട് പ്രശസ്ത വിവർത്തക ഫാത്തിമ ഇ.വി. സംസാരിച്ചു.

കല്യാണിയും ദാക്ഷായണിയും എന്ന കൃതിയുടെ കർത്താവ് ആർ. രാജശ്രീ കണ്ണൂർ ഭാഷയിൽ രചിച്ച തന്റെ നോവൽ വിവർത്തനം ചെയ്തതിനെ കുറിച്ച് പറഞ്ഞു. വി. ജെ. ജയിംസിന്റെ ‘ആന്റി ക്ലോക്ക്’, വിനോയ് തോമസിന്റെ നോവൽ പുറ്റ്, ഷീല ടോമിയുടെ ആദ്യ നോവൽ ആയ വല്ലി എന്നിവയെക്കുറിച്ചും സംസാരിച്ചു.

Comments are closed.