DCBOOKS
Malayalam News Literature Website

അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി!

Azadi By: Arundhati Roy
Azadi
By: Arundhati Roy

അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്ത്,
ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ Textഅരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’(മലയാള പരിഭാഷ) ലോകത്തെവിടെയിരുന്നും ഇനി വായിക്കാം ഇ-ബുക്കായി. രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയ ഹത്രാസ് പീഡനം വിഷയമായ ഏറ്റവും പുതിയ ലേഖനമടക്കമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആസാദിസ്വാതന്ത്ര്യം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിവേശമായിക്കാണുന്ന കാശ്മീരികള്‍ക്കിടയില്‍ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരേധാഭാസമെന്നു പറയാം. ഹിന്ദു ദേശീയതയ്‌ക്കെതിരെ ഇന്ന് ഇന്ത്യന്‍ തെരുവുകളില്‍, ലക്ഷക്കണക്കിന് കണ്ഠങ്ങളില്‍നിന്നും ഉയരുന്നതും ഇതേ വാക്ക് തന്നെയാണ്. സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടു മുറവിളികളും ഉയര്‍ത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ? അതിനുത്തരം കിട്ടുന്നതിനു മുന്‍പായി മറ്റൊരു ഭീകരാവസ്ഥ ആസാദി എന്ന വാക്കിന്റെ മറ്റൊരു തലം നമുക്കു വെളിവാക്കികോവിഡ് 19. അന്താരാഷ്ട്ര അതിര്‍ത്തികളെ അസംബന്ധമാക്കിക്കൊണ്ട്, ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനിക ലോകത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതിറോയി. വിവര്‍ത്തനം ജോസഫ്. കെ. ജോബ്.

ആസാദി ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യൂ

ആസാദി മലയാള പരിഭാഷ വാങ്ങാന്‍ സന്ദര്‍ശിക്കുക

ആസാദി വാങ്ങാന്‍ സന്ദര്‍ശിക്കുക

അരുന്ധതി റോയിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.