DCBOOKS
Malayalam News Literature Website

ഘടികാരങ്ങള്‍ തകര്‍ക്കുമ്പോള്‍: പി.കെ.സുരേന്ദ്രന്‍ എഴുതുന്നു

മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച  ലേഖനത്തില്‍ നിന്നും

1850-കളില്‍ റെയില്‍വേയും ടെലിഗ്രാഫും ആരംഭിച്ചതോടെ, കൊളോണിയല്‍ ഇന്ത്യയ്ക്ക് ഒരൊറ്റ ഏകീകൃത സമയം എന്നത് ഉചിതവും അത്യന്താപേക്ഷിതവുമായി. ബ്രിട്ടീഷുകാര്‍ക്ക് സമയത്തിന്റെ ഏകീകരണം ഭരണപരമായ നിയന്ത്രണത്തിനും ഇന്ത്യയുടെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിനും ആവശ്യമായിരുന്നു. ഇതിന്റെ ഭാഗമായാണ് കച്ചവടത്തിന്റെ സിരാകേന്ദ്രമായിരുന്ന ബോംബെയിലെ ക്രാഫോര്‍ഡ് മാര്‍ക്കറ്റില്‍ ബ്രിട്ടീഷുകാര്‍ ഒരു ടവര്‍ ക്ലോക്ക് സ്ഥാപിക്കുന്നത്.

തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് കപ്പലുകള്‍ ലോകമെമ്പാടും യാത്ര ചെയ്തു. ഇതിലൂടെ വിദേശ സാമ്രാജ്യം സൃഷ്ടിക്കുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു; പല പുതിയ പ്രദേശങ്ങള്‍ നേടുകയും ചിലത് നഷ്ടപ്പെടുകയും ചെയ്തു. pachakuthiraപുതിയ സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്തു, യുദ്ധം ചെയ്തു,ചരക്കുകളും ആളുകളെയും കൊണ്ടുപോയി – സൈനികര്‍, ഉദ്യോഗസ്ഥര്‍, വധുക്കള്‍, യാത്രക്കാര്‍, സേവകര്‍. വികസിച്ചുകൊണ്ടിരിക്കുന്ന കൊളോണിയല്‍ അധിനിവേശത്തിന് പുതിയ യന്ത്രങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും പുതിയ പ്രക്രിയകളും ആവശ്യമായി വന്നു. അതിന് ശാസ്ത്രം അനിവാര്യമായി വന്നു. പുതിയ സാങ്കേതികവിദ്യയിലൂടെ ഇംഗ്ലണ്ട് രൂപാന്തരപ്പെടുമ്പോള്‍, ഈ സാമ്രാജ്യത്വ വികാസത്തിന്റെ പ്രധാന ഉപകരണമായി ടൈംപീസിനെ, ക്ലോക്കിനെ കാണാം.

1850-കളില്‍ റെയില്‍വേയും ടെലിഗ്രാഫും ആരംഭിച്ചതോടെ, കൊളോണിയല്‍ ഇന്ത്യയ്ക്ക് ഒരൊറ്റ ഏകീകൃത സമയം എന്നത് ഉചിതവും അത്യന്താപേക്ഷിതവുമായി. ബ്രിട്ടീഷുകാര്‍ക്ക് സമയത്തിന്റെ ഏകീകരണം ഭരണപരമായ നിയന്ത്രണത്തിനും ഇന്ത്യയുടെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിനും ആവശ്യമായിരുന്നു. ഇതിന്റെ ഭാഗമായാണ് കച്ചവടത്തിന്റെ സിരാകേന്ദ്രമായിരുന്ന ബോംബെയിലെ ക്രാഫോര്‍ഡ് മാര്‍ക്കറ്റില്‍ ബ്രിട്ടീഷുകാര്‍ ഒരു ടവര്‍ ക്ലോക്ക് സ്ഥാപിക്കുന്നത്.

പൊതുസ്ഥലത്ത് സ്ഥാപിച്ച ഈ ഘടികാരം മനഃപൂര്‍വംതന്നെ ഈ ഭൂപ്രകൃതിയെ ബ്രിട്ടീഷ് രാജിന്റെ മേല്‍ക്കോയ്മയെ ഓര്‍മ്മിപ്പിക്കാനും, ‘അലസതയും മടിയും’ അടയാളപ്പെടുത്തിയതായി കരുതപ്പെടുന്ന ഇന്ത്യയിലേക്ക് സമയനിഷ്ഠയുടെ ഗുണം കൊണ്ടുവരാനുമാണ്. സാമ്പത്തിക വിനിമയം സുഗമമാക്കുന്നതിന് ബ്രിട്ടീഷുകാര്‍ റെയില്‍പാതകള്‍ സ്ഥാപിച്ച ഇന്ത്യയില്‍ ക്ലോക്കുകളുടെ വ്യാപനം നടക്കുന്നത് പ്രധാനമായും സമയത്തിന്റെ ക്രമീകരണവും ഏകീകരണവും ലക്ഷ്യമാക്കിയാണ്. ബ്രിട്ടീഷുകാര്‍ക്ക്, സമയത്തിന്റെ ഏകീകരണം ഭരണപരമായ നിയന്ത്രണത്തിനും ഇന്ത്യയുടെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിനും സഹായകമായിരുന്നു. തദ്ദേശീയരായ ഇന്ത്യക്കാര്‍ക്ക്, പ്രാദേശികവും നിയന്ത്രണമില്ലാത്തതുമായ സമയത്തിന് വിരുദ്ധമായ ഏകീകൃതസമയം ബ്രിട്ടീഷ് സമയമായിരുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മെയ്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ്  ലക്കം ലഭ്യമാണ്‌

Comments are closed.