പി.ഭാസ്കരൻ ജന്മശതാബ്‌ദി പുരസ്‌കാരം കവി അരവിന്ദൻ കെ.എസ്. മംഗലത്തിന് സമ്മാനിച്ചു
ഡൽഹി – വൈക്കം സംഗമം മലയാളി അസോസിയേഷൻ പ്രഖ്യാപിച്ച പി.ഭാസ്കരൻ ജന്മശതാബ്‌ദി പുരസ്‌കാരം കവി അരവിന്ദൻ കെ.എസ്. മംഗലത്തിന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. ഡൽഹി മയൂർ വിഹാറിലെ ഉത്തര ഗുരുവായൂർ ക്ഷേത്രാങ്കണത്തിലുള്ള കാർത്യായനി ഓഡിറ്റോറിയത്തിലായിരുന്നു അവാർഡുദാനച്ചടങ്ങ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കവര്‘ എന്ന കാവ്യപുസ്തകത്തിനാണ് പുരസ്കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരണവിഭാഗത്തിൽ എഡിറ്ററാണ് അരവിന്ദൻ കെ എസ് മംഗലം. 25,000 രൂപയും ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ആഴമാർന്ന ജീവിതാവബോധവും അനുഭവതീവ്രതയും ദാർശനികമായ ഉൾക്കാഴ്ചയും ചൈതന്യവത്താക്കുന്ന കവിതകളാണ് ‘കവര്’ എന്ന കാവ്യസമാഹാരത്തിലുള്ളത്. അവ്യാഖ്യേയവും അനിർവചനീയവുമായ ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങൾ ഈ കവിതകളിൽ അനാവൃതമാകുന്നു. സാംസ്‌കാരികഭിന്നാത്മകത ഇവിടെ ഭാഷയുടെ ഉത്സവംപോലെ ആഘോഷിക്കപ്പെടുന്നു. ശക്തമായ ബിംബങ്ങളും ഒഴുക്കുള്ള വരികളും ദൃഢമായ പദസമന്വയവും ഈ കവിതകളെ ഓർമ്മിക്കത്തക്കതാക്കുന്നു.
അരവിന്ദന്‍ കെ.എസ്.മംഗലത്തിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.