DCBOOKS
Malayalam News Literature Website

ഹോങ്കോംഗിലെ ‘ആപ്പിള്‍’ ഇനി കായ്ക്കില്ല; ആപ്പിള്‍ ഡെയിലി പ്രസിദ്ധീകരണം നിര്‍ത്തി

ഹോങ്കോംഗ്: ഹോങ്കോംഗിലെ പ്രതിപക്ഷ ശബ്ദവും ജനാധിപത്യാനുകൂല ദിനപത്രവുമായ ആപ്പിൾ ഡെയ്‌ലി അടച്ചുപൂട്ടി.  ചൈനയുടെ അമിതാധികാരത്തിനെതിരെ തുറന്നെഴുതിയ ഹോങ്കോംഗിലെ ആപ്പില്‍ ഡെയ്‍ലിയുടെ അവസാന പ്രതിക്കായി ലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്. വ്യാഴാഴ്ചയായിരുന്നു ഇരുപത്തഞ്ചു വർഷത്തെ ചരിത്രമുള്ള പത്രം അവസാനമായി പ്രസിദ്ധീകരിച്ചത്.

പത്രത്തിന് പിന്തുണ അറിയിച്ച് ഓഫീസിനു മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രമാണ് പത്രത്തിന്റെ ഒന്നാംപേജിൽ അടിച്ചുവന്നത്. 80,000 പ്രതികൾ വിറ്റഴിച്ചിരുന്ന പത്രം അവസാന ദിനം 10 ലക്ഷം പ്രതികൾ അച്ചടിച്ചു. പത്രം വാങ്ങാന് വരി നില്ക്കുന്ന ആളുകളുടെ ചിത്രം വളരെ വേഗം ശ്രദ്ധയാകര്ഷിച്ചു. 25 വർഷം പാരമ്പര്യമുള്ള രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ഉറച്ച ശബ്ദമാണ് നിലച്ചു പോയത്.

വിദേശരാജ്യങ്ങളുമായി രഹസ്യധാരണ നടത്തിയെന്ന ആരോപണത്തിൽ ആപ്പിൾ ഡെയ്‍ലിയുടെ കോളമിസ്റ്റിനെയും അറസ്റ്റ് ചെയ്തു. വിദേശ ശക്തികളുമായി സഖ്യത്തിലേർപ്പെട്ടുവെന്നാരോപിച്ചായിരുന്നു ആപ്പിൾ ഡെയ്‍ലിയിൽ പൊലീസ് റെയ്ഡ് നടത്തി എഡിറ്റർമാരെയടക്കം അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാനിയമപ്രകാരമാണ് അഞ്ച് എഡിറ്റർമാരെയും മാധ്യമപ്രവർത്തകരെയും അറസ്റ്റുചെയ്തത്. സുരക്ഷാ നിയമങ്ങൾ ലംഘിച്ച് നിരവധി ലേഖനങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിച്ചതായും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.

 

Comments are closed.