DCBOOKS
Malayalam News Literature Website

‘അന്ധര്‍ ബധിരര്‍ മൂകര്‍’; ബുക്ക് ടൂര്‍ നാളെ കോഴിക്കോട്

കോഴിക്കോട്: ആര്‍ട്ടിക്ള്‍ 370 പിന്‍വലിച്ച കാശ്മീരിന്റെ കഥ പറയുന്ന  ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവലിനെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ചര്‍ച്ച നാളെ കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്നു.ഫെബ്രുവരി 9-ാം തീയതി ഞായറാഴ്ച വൈകിട്ട് 5.30ന് കോഴിക്കോട് ഫോക്കസ് മാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിവിക് ചന്ദ്രന്‍, എം.സി.അബ്ദുള്‍ നാസര്‍, ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് 2019 ആഗസ്റ്റ് 5 മുതല്‍ അന്ധരും മൂകരും ബധിരരുമാകാന്‍ വിധിക്കപ്പെട്ട കാശ്മീരി ജനതയുടെ കഥ പറയുന്ന ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവലാണ് അന്ധര്‍ ബധിരര്‍ മൂകര്‍. കാണാനും കേള്‍ക്കാനും സംസാരിക്കുന്നതിനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ജീവിതം പറയുന്ന ഈ നോവല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകചര്‍ച്ചയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.