DCBOOKS
Malayalam News Literature Website

‘ആനന്ദിന്റെ ലോകം’ സെമിനാര്‍ സംഘടിപ്പിക്കുന്നു

മലയാള സാഹിത്യത്തില്‍ ഒരു ഭാവുകത്വ വിച്ഛേദം സാധ്യമാക്കിയ എഴുത്തുകാരനാണ് ആനന്ദ് . ആനന്ദിന്റെ  ആള്‍ക്കൂട്ടം എഴുതി പൂര്‍ത്തിയാക്കിയിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തിയാവുന്നു. വിവിധങ്ങളായ ആശയ പ്രകാശന മാര്‍ഗങ്ങളിലൂടെ ആനന്ദ്  ആവിഷ്‌കരിക്കാനും പ്രശ്‌നവല്‍ക്കരിക്കാനും ശ്രമിച്ചത് മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും തന്നെയാണ്. വ്യക്തി അധികാര സ്ഥാപങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും എന്നും ആനന്ദിന്റെ സജീവ ചിന്താ വിഷയങ്ങളായിരുന്നു. ആനന്ദിന്റെ ധൈഷണിക ജീവിതത്തെ ആഴത്തില്‍ പരിശോധിക്കുന്ന സെമിനാറിന് കുന്നംകുളം ടൗണ്‍ഹാള്‍ ഒരുങ്ങുന്നു.

ജനുവരി 26 നു കുന്നംകുളം ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന നവമലയാളി ഏകദിന സാഹിത്യ ഉത്സവത്തില്‍ ആണ് ‘ആനന്ദിന്റെ ലോകം‘ സെമിനാര്‍ നടക്കുന്നത്. ഉച്ചക്ക് മൂന്നുമുതല്‍ ആറുവരെയുള്ള സെമിനാറില്‍ ‘ചരിത്രം രാഷ്ട്രീയം ദര്‍ശനം ആനന്ദിന്റെ കൃതികളില്‍ എന്ന വിഷയത്തില്‍ പ്രൊഫ് എം.വി .നാരായണനും ‘നീതിയുടെ സഞ്ചാരങ്ങള്‍ ‘ എന്ന വിഷയത്തില്‍ കെ സി നാരായണനും ‘വ്യക്തി ഭരണകൂടം അധികാരം സ്വാതന്ത്ര്യത്തിന്റെ മാനങ്ങള്‍ എന്ന വിഷയത്തില്‍ ഷാജി ജേക്കബും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കവി പി എന്‍ ഗോപീകൃഷ്ണന്‍ മോഡറേറ്റര്‍ ആകും.

 

Comments are closed.