fbpx
DCBOOKS
Malayalam News Literature Website

അമ്മിണി കാക്കനാടന്‍ അന്തരിച്ചു

കൊല്ലം: പ്രശസ്ത എഴുത്തുകാരന്‍ കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന്‍ (80) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് കൊല്ലം ഇരവിപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തേവള്ളി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട്ടില്‍ നടക്കും.

1965-ലായിരുന്നു കാക്കനാടനുമായുള്ള അമ്മിണിയുടെ വിവാഹം. കാക്കനാടന്റെ എഴുത്തിലും ജീവിതത്തിലും നിഴലായിരുന്ന അമ്മിണി അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തി എന്റെ ബേബിച്ചായന്‍ എന്ന പുസ്തകമെഴുതിയിട്ടുണ്ട്.

Comments are closed.