DCBOOKS
Malayalam News Literature Website

കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ച് രസിക്കാനായി ‘Ambu’s Wish’ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കായി

Ambus Wish By: Parvathi Ramkumar
Ambus Wish
By: Parvathi Ramkumar

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ച് രസിക്കാനായി ഇതാ പാര്‍വ്വതി രാംകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘Ambu’s Wish’ ഇപ്പോള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം. പത്ത് വയസുള്ള അംബു എന്ന ബാലന്‍ പെട്ടെന്ന് ഒരു ദിവസം ഒരു വൃദ്ധനെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുള്ള അബുവിന്റെ വിചിത്രവും രസകരവുമായ ലോകമാണ് കഥയില്‍  എഴുത്തുകാരി അവതരിപ്പിക്കുന്നത്.
ഡിസി ബുക്‌സിന്റെ കുട്ടികള്‍ക്കുള്ള  ഇംഗ്ലീഷ് ഇംപ്രിന്റായ മാംഗോ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും വളരെ ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. പണ്ടെല്ലാം കഥയുടെ മായികലോകം തുറന്നിട്ടത് വീടുകളിലെ മുത്തശ്ശിമാരായിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബ ജീവിതത്തില്‍ ആര്‍ക്കും ഒന്നിനും സമയമില്ല.

കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തിലാണ് പുസ്തകത്തിന്റെ രചന.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.