DCBOOKS
Malayalam News Literature Website

ന്യൂയോര്‍ക്ക് സിറ്റി ബില്‍ ബോര്‍ഡില്‍ ഇടംപിടിച്ച് പൗലോ കൊയ്‌ലോയുടെ ‘മക്തൂബ്‌’

ആല്‍കെമിസ്റ്റി‘ ന്റെ രചയിതാവ് പൗലോ കൊയ്ലോയുടെ പുസ്തകം ‘മക്തൂബി‘ ന്റെ ചിത്രം ആമസോണ്‍ ബുക്‌സ് ന്യൂയോര്‍ക്ക് സിറ്റി ബില്‍ Textബോര്‍ഡില്‍ (NYC BILL BOARD) പ്രദര്‍ശിപ്പിച്ച് ആമസോണ്‍ ബുക്സ്. പെന്‍ സ്റ്റേഷനു സമീപമുള്ള 34ത് സ്ട്രീറ്റിലെ സെവന്‍ത് അവന്യവിലുള്ള NYC BILL BOARD-ലാണ് ‘മക്തൂബി‘ ന്റെ കവര്‍ച്ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ മലയാള പരിഭാഷ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മനുഷ്യാവസ്ഥകളുടെ നിഗൂഢതകളെ തുറന്നു കാണിക്കുന്ന ഒരുപിടി കഥകളും ദൃഷ്ടാന്തങ്ങളും ചേര്‍ത്ത് പുതിയ കാലത്തെ മികച്ച എഴുത്തുകാരില്‍ ഒരാളായ പൗലോ കൊയ്‌ലോ രചിച്ച കൃതിയാണ് ‘മക്തൂബ്. രചിക്കപ്പെട്ടത് എന്നാണ്  ‘മക്തൂബ്‘  എന്നതിന് അർത്ഥം. ഈ പുസ്തകത്തിലൂടെ വിശ്വാസത്തിന്റെയും സ്വയം പ്രതിഫലനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ഒരു യാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് എഴുത്തുകാരന്‍. നമ്മുടെയും നമുക്കൊപ്പമുള്ളവരുടെയും ജീവിതത്തെ മനസ്സിലാക്കാനും മനുഷ്യത്വബോധത്തിന്റെ പ്രപഞ്ച സത്യങ്ങളെ തുറന്നു കാണിക്കാനും ഉതകുന്ന ഒരു പാതയിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു.

മക്തൂബ്‘ ഉപദേശങ്ങളുടെ ഒരു പുസ്തകമല്ല- അനുഭവങ്ങളുടെ കൈമാറ്റമാണ്.”

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.