DCBOOKS
Malayalam News Literature Website

കോവിഡ് പ്രതിസന്ധി; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അമർത്യ സെൻ

പ്രശസ്തിയില്‍ മാത്രം നോട്ടമിട്ടു നിന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്‌കിസോഫ്രീനിയയാണ് (പ്രതികരണങ്ങള്‍ക്കു പൊരുത്തമില്ലാതാവുന്ന മാനസിക രോഗം) ഇന്ത്യയെ കോവിഡ് പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍. രാഷ്ട്ര സേവാദള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഗീകാരം എന്നു പറയുന്നത് ഒരാള്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. എന്നാല്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിന് പകരം അംഗീകാരം നേടാന്‍ മാത്രം ശ്രമിക്കുന്നത്‌ ബൗദ്ധികമായ വിവരക്കേടാണ്. ഇന്ത്യ ശ്രമിച്ചത് അതിനാണ്. അത് ഒഴിവാക്കേണ്ടതായിരുന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

ചെയ്ത കാര്യങ്ങളുടെ പേരില്‍ പേരുണ്ടാക്കാനാണ്, രോഗവ്യാപനം തടയാനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്ന് അമര്‍ത്യ സെന്‍ കുറ്റപ്പെടുത്തി. മരുന്നു നിര്‍മാണത്തിലെ മേല്‍ക്കൈ ഇന്ത്യയുടെ കോവിഡ് വ്യാപനത്തെ മെച്ചപ്പെട്ട അവസ്ഥയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. രാജ്യത്തെ ജനങ്ങളുടെ ഉയര്‍ന്ന പ്രതിരോധ ശേഷിയും അങ്ങനെയൊരു പ്രതീതിയുണ്ടാക്കി- രാഷ്ട്ര സേവാദള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമര്‍ത്യ സെന്‍ പറഞ്ഞു.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.