DCBOOKS
Malayalam News Literature Website

തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ വാഹനപണിമുടക്ക്

തിരുവനന്തപുരം: മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. സ്വകാര്യ ബസുകള്‍, കെ.എസ്.ആര്‍.ടി.സി, ചരക്ക് വാഹനങ്ങള്‍, ഓട്ടോ-ടാക്‌സി തുടങ്ങിയവയും പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കും. വര്‍ക്ക്‌ഷോപ്പുകള്‍, സര്‍വ്വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ എന്നിവയും പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.

മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സംഘടനകള്‍ ദേശീയതലത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് തൊഴിലാളികളും വാഹന ഉടമകളും നടത്തുന്ന രണ്ടാമത്തെ പണിമുടക്കാണിത്.

Comments are closed.