DCBOOKS
Malayalam News Literature Website

‘അക്ഷരദീപ്തി’ പുരസ്‌കാരം സമ്മാനിച്ചു

ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്
ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്

 

മുണ്ടക്കോട്ടുകുറുശ്ശി ജനകീയ വായനശാലയും സാഹിത്യകാരി അനിതാനായരും ചേർന്ന് മുണ്ടക്കോട്ടുകുറുശ്ശിയിലെ പൊതുവിദ്യാലയങ്ങളിലെ, ഭാഷാപഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് നൽകുന്ന അക്ഷരദീപ്തി പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ. മോഹനൻ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിർവഹിച്ചു. അനിതാനായർ മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് എം. കുമാരൻ അധ്യക്ഷനായി. വി. ഷീബ, എം. വരുൺ, സുഭാഷ് തോടയം, പി. സംഗീത എന്നിവർ സംസാരിച്ചു.

Comments are closed.