DCBOOKS
Malayalam News Literature Website

അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണവും നാളെ

2021-ലെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണവും നാളെ (17 ഫെബ്രുവരി 2021). വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് അളകാപ്പുരിയില്‍ നടക്കുന്ന ചടങ്ങില്‍ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റ് പ്രസിഡന്റ് ശത്രുഘ്‌നനില്‍ നിന്നും പി.എഫ് മാത്യൂസ് പുരസ്‌കാരം സ്വീകരിക്കും. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചില പ്രാചീന വികാരങ്ങള്‍‘ എന്ന പുസ്തകത്തിനാണ് പി.എഫ് മാത്യൂസിന് അംഗീകാരം. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് പുരസ്‌കാരം. സാറാ ജോസഫ്, എന്‍.എസ് മാധവന്‍, കെ.വി. സജയ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

ഡോ ഖദീജ മുംതാസ്, പി.കെ പാറക്കടവ്, അഡ്വ. എം.എസ് സജി, റഫീഖ് ഓര്‍മ്മ, പി.ഹരീന്ദ്രനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

Comments are closed.